കർഷക സമരവുമായി ബന്ധപ്പെട്ട് 1178-ഓളം പാകിസ്ഥാനി – ഖാലിസ്ഥാനി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം ഇതുവരെ ട്വിറ്റർ പ്രാബല്യത്തിൽ വരുത്താൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ ട്വിറ്ററിന് സമാനമായ ഇന്ത്യൻ ആപ്പ് കൂ വിനു വൻ സ്വീകരണം .
ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നടത്തിയ ആത്മനിർഭർ ഭാരത് ആപ്പ് ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ കൂ ആപ്പ് ഒരുക്കുന്നത്.
കാര്യമായ വിവരങ്ങൾ ഒന്നുമില്ലാതിരുന്ന കൂ ആപ്പിനെ കഴിഞ്ഞ ദിവസങ്ങളിലാണ് ട്വിറ്ററിന് ബദലായി വളർത്തിക്കൊണ്ടുവരാൻ കേന്ദ്ര സർക്കാർ സർക്കാർ ശ്രമം തുടങ്ങിയത് .
ഈ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയൽ, രവി ശങ്കർ പ്രസാദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ ക്രിക്കറ്റർ അനിൽ കുംബ്ലെ എന്നിങ്ങനെ നിരവധി പേരാണ് കൂ ആപ്പിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.
അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവാട്ക എന്നിവർ ചേർന്ന് കഴിഞ്ഞ മാർച്ചിൽ തയ്യാറാക്കിയതാണ് കൂ ആപ്പ്. ടാക്സി അഗ്ഗ്രഗേറ്റർ ആപ്പ് ആയിരുന്ന ടാക്സി-ഫോർ-ഷുവർ സ്ഥാപകനാണ് അപ്രമേയ രാധാകൃഷ്ണ.
മായങ്ക് ബിദവാട്ക അവിടത്തെ മുൻ കൺസൾട്ടന്റും. ബോംബിനെറ്റ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൂ ആപ്പിന്റെ മാതൃകമ്പനി. പ്രശസ്തമായ അമേരിക്കൻ ചോദ്യ ഉത്തര വെബ്സൈറ്റ് ആയ കോറയുടെ ഇന്ത്യൻ ബദൽ വോക്കൽഅവതരിപ്പിച്ചത് ഇതേ കമ്പനിയാണ്. ബ്ലും വെഞ്ച്വേഴ്സ്, കാലാരി ക്യാപിറ്റൽ, ആക്സിൽ പാർട്നെർസ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപകർ.
ട്വിറ്ററിന് പോസ്റ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 280 ആണെങ്കിൽ കൂ ആപ്പിൾ ഇത് 400 ആണ്. ഇത് കൂടാതെ 1 മിനിറ്റ് വരെ ദൈർഖ്യമുള്ള ഓഡിയോ, വിഡിയോകൾ കൂ ആപ്പിൽ പോസ്റ്റ് ചെയ്യാം. ട്വിറ്റർ ഇംഗ്ലീഷിൽ മാത്രമാണ് ലഭിക്കുന്നതെങ്കിൽ, കൂ ആപ്പ് ഇംഗ്ലീഷ് കൂടാതെ പ്രാദേശിക ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ആൻഡ്രോയിഡ്, ഐഓഎസ് ആപ്പ് ആയും വെബ്സൈറ്റിലൂടെയും കൂ ആപ്പ് പ്രവർത്തിപ്പിക്കാം. “കൂ: കണക്ട് വിത്ത് ഇന്ത്യൻസ് ഇൻ ഇന്ത്യൻ ലൻഗുവേജസ്” എന്നാണ് ഗൂഗിൾ പ്ലെ സ്റ്റോറിൽ ആപ്പിന്റെ പൂർണമായ പേര്.ഡൗൺലോഡ് ചെയ്യുമ്പോൾ ആപ്പ് നിർമാതാക്കളുടെ ഭാഗത്ത് ബോംബിനെറ്റ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയല്ലേ എന്നുറപ്പ് വരുത്തുക.