റിയാദ്: സൗദി അറേബ്യയില്‍ പെട്രോളിന് വില കൂട്ടി. ഇതോടെ 91 ഇനം പെട്രോളിന്റെ വില ലിറ്ററിന് 1.62 റിയാലില്‍ നിന്നും 1.81 റിയാലായി ഉയര്‍ന്നു. 95 ഇനം പെട്രോളിന്റെ വില 1.75 റിയാലില്‍ നിന്നും 1.94 റിയാലുമായും വര്‍ധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. എല്ലാ മാസവും 11-ാം തീയതിയാണ് രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്.