വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ക്യാപ്റ്റനായി ഇന്ത്യൻ താരം ശ്രേയാസ് അയ്യർ. പ്രിഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറിന് ടീമിൽ ഇടം ലഭിച്ചില്ല. സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, ശിവം ദുബേ എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഈ മാസം 20 മുതലാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും.
സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് മുംബൈ ഉള്ളത്.