താഹിറ കശ്യപിന്റെ ഷോർട്ഫിലിം ആയ ബിട്ടു ഷോർട് ഫിലിമിനായുള്ള ഓസ്കാർ അവാർഡിന്റെ ആദ്യ 10 പട്ടികയിൽ ഇടം പിടിച്ചു .ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് കരിഷ്മ ദേവ് ദുബേയാണ് ബിട്ടു നിർമ്മിച്ചത്.
ഓസ്കാറിന്റെ ട്വിറ്റെർ ഹാൻഡിൽ ഷെയർ ചെയ്തു താഹിറ ഇങ്ങനെ എഴുതി .’ബിട്ടു ആദ്യത്തെ പത്തിൽ ഇടം പിടിച്ചിരിക്കുന്നു .എനിക്ക് ആവേശം അടക്കാൻ കഴിയുന്നില്ല.വലിയ ഒരു ഹൃദയവുമായി ഈ ഷോർട് ഫിലിമിനെ പിന്തുണയ്ക്കുക ‘.ഒരു കൊച്ചു പെൺകുട്ടിയുടെ യാത്രയെയും ഗ്രാമത്തിൽ നിന്നുള്ള ഒരു സഹപാഠിയുമായുള്ള അവളുടെ ഹൃദയസ്പർശിയായ ബന്ധത്തെയും ചിത്രം വരച്ചു കാട്ടുന്നു , ദാരുണമായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിട്ടു അരങ്ങേറുന്നത് .
സംവിധായകനായി ഡ്യൂബും ഛായാഗ്രാഹകനായി ശ്രേയ ദേവ് ഡ്യൂബും നിർമ്മാതാവായി മേരി ഇവാഞ്ചലിസ്റ്റയും ഉണ്ട്.47-ാമത് സ്റ്റുഡന്റ് അക്കാദമി അവാർഡിന് അർഹമായ ആളാണ് ഡ്യൂബ്.ബിട്ടുവിനു 18 ഫിലിം ഫെസ്ടിവലുകളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .