ന്യൂഡൽഹി :ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കി ട്വിറ്റർ. ഐ.ടി മന്ത്രാലയം നിർദേശിച്ച 257 ൽ 126 എണ്ണം ഇതുവരെ അസാധുവാക്കി.
ട്വിറ്റർ മാധ്യമമാക്കി കേന്ദ്രസർക്കാർ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ഐ.ടി മന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു. മോദിസർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അർത്ഥം വരുന്ന മോദി പ്ലാനിംഗ് ഫാർമേഴ്സ് ജെനോസൈഡ് എന്ന ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി.
ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടിയ 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതിനകം ട്വിറ്റർ പൂട്ടി. ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു.