ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിെന്റ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ രാജസ്ഥാനില്‍ കര്‍ഷക റാലി നടത്താനൊരുങ്ങി കോണ്‍ഗ്രസ്. െവള്ളിയാഴ്ച ആരംഭിക്കുന്ന റാലി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് പറഞ്ഞു.
12, 13 തിയ്യതികളില്‍ രാജസ്ഥാനില്‍ മഹാപഞ്ചായത്തും സംഘടിപ്പിക്കും. കിസാന്‍ മഹാപഞ്ചായത്തോടെ കര്‍ഷക സമരം കൂടുതല്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷ ലക്ഷ്യം. 13-ന് അജ്മീറില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുക. നിലവില്‍ യു.പി.യിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് രാജസ്ഥാനിലേക്കും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.
കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ദേശീയപാത തടയല്‍ സമരത്തിന് വലിയ പിന്തണുയാണ് ലഭിച്ചത്. മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന് പൈലറ്റ്, മുന്‍ മന്ത്രി വിശ്വവേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കര്‍ഷക േയാഗങ്ങളില്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാനത്തൊട്ടാകെ റാലി നടത്താന്‍ ഒരുങ്ങുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നേരെത്ത രാഹുല്‍ ഗാന്ധിയുെട നേതൃത്വത്തില്‍ വന്‍ റാലികള്‍ നടത്തിയിരുന്നു. കൂടാതെ, കാര്‍ഷിക നിയമത്തില്‍ എന്‍.ഡി.എയുമായി പിരിഞ്ഞ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടിയും സംസ്ഥാനത്ത് പ്രതിഷേധത്തില്‍ സജീവമാണ്.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് കര്‍ഷകനേതാക്കള്‍ക്ക് ചോദ്യം ചെയ്യാനാവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസ് അയച്ചെന് പോലീസിന്റെ വാദത്തെ എതിര്‍ത്ത് കര്‍ഷക നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 127 പേരാണ് അറസ്റ്റിലായത്.