സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഒക്ടോബറിലാണ് പുത്തൻ ഗാലക്സി F സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗാലക്സി F41 ആണ് പുത്തൻ ശ്രേണിയിൽ ആദ്യമായി അവതരിപ്പിച്ച ഫോൺ. മാസങ്ങൾക്ക് ശേഷം ഗാലക്സി F ശ്രേണിയിലേക്ക് പുതിയ ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് സാംസങ്. ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ടിലൂടെ ഗാലക്സി F62 ഈ മാസം 15 വിപണിയിലെത്തും.
പുത്തൻ സ്മാർട്ട്ഫോണിന് ക്വാഡ് ക്യാമെറായാണ് എന്ന് നിഗമനം . ഇൻഫിനിറ്റി-ഓ ഹോൾ പഞ്ച് ഡിസ്പ്ലേ, ടോർക്വിസ് ഗ്രേഡിയന്റ് ഫിനിഷുള്ള ബാക് പാനൽ എന്നിവയാണ് ഫ്ലിപ്കാർട്ട് ബാനർ നൽകുന്ന മറ്റുള്ള വിവരങ്ങൾ.
ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളിന്റെയും, 91 മൊബൈൽസിൻ്റെയും മുൻ റിപ്പോർട്ട് അനുസരിച്ച് SM-E625F എന്ന കോഡ് പേരിൽ തയ്യാറാക്കിയ ഫോൺ ആണ് ഗാലക്സി F62. ഗാലക്സി F41 പോലെ തന്നെ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന മോഡൽ ആണ് ഗാലക്സി F62.
ഒക്ട-കോർ എക്സിനോസ് 9825 SoC പ്രോസസ്സർ ആയിരിക്കും . ഗാലക്സി നോട്ട് 10, ഗാലക്സി നോട്ട് 10+ എന്നിവയുടെയും ഹൃദയം ഈ ചിപ്സെറ്റ് തന്നെയാണ്. ഗാലക്സി F62-ന് 6 ജിബി റാം ആയിരിക്കും എന്നാണ് ഗീക്ബെഞ്ച് നൽകുന്ന വിവരം.
അടുത്തിടെയെത്തിയ ആൻഡ്രോയിഡ് 11 ആയിരിക്കും പുത്തൻ സാംസങ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ, കുറഞ്ഞത് 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് കാമറ, ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്റെറി തുടങ്ങിയവ സ്വാഭാവികമായും സാംസങ് ഗാലക്സി F62-ൽ പ്രതീക്ഷിക്കാം.ഏകദേശം 25,000 രൂപയ്ക്കടുത്താവും സാംസങ് ഗാലക്സി F62-ന്റെ വില.