ചെന്നൈ :നടിപ്പിൻ നായകൻ നടൻ സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു .ചികിത്സയിലാണ് എന്നറിയിച്ച താരം ഇപ്പോൾ തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അറിയിച്ചു .സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം രോഗവിവരം അറിയിച്ചത് .
‘കോവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാൽ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാരോട് സ്നേഹവും നന്ദിയും.’താരം കുറിച്ചു .വെട്രിമാരൻ സംവിധാനം ചെയുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയക്കുന്നത് .’സൂരരായ് പൊറ്റര് ‘ആണ് താരത്തിൻറെ ഒടുവിൽ ഇറങ്ങിയ ചിത്രം .