കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍ സ്ഥാപിച്ച രണ്ട് ഓട്ടോ കോണര്‍ മെഷീനുകള്‍ വരുന്നതോടെ മില്ലില്‍ ഉല്പാദിപ്പിക്കുന്ന നൂല് ഉയര്‍ന്ന ഗുണനിലവാരമുള്ള കോണുകള്‍ ആക്കി വിദേശവിപണികളില്‍ അടക്കം വില്‍പ്പന നടത്താന്‍ സ്ഥാപനത്തിന് കഴിയും. കോവിഡ് അനന്തര കാലത്തില്‍ വിപുലമായ വൈവിധ്യവല്‍ക്കരണമാണ് കോമളപുരം സ്പിന്നിങ് മില്ലില്‍ നടന്നത്.
സ്പിന്നിങ് മില്‍ നിര്‍മ്മിച്ച തുണി ഉപയോഗിച്ച് ഒരു ലെയര്‍ ഉള്ള ജനത മാസ്ക് , മൂന്ന് ലെയറുള്ള സുരക്ഷാ മാസ്ക് എന്നിവ വിപണിയിലെത്തിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള 1,32,000 ഓവര്‍ കോട്ടുകള്‍ക്ക് തുണി ഉത്പാദിപ്പിച്ച് നല്കി. 100 ശതമാനം കോട്ടണ്‍ പ്രിന്റഡ് ബെഡ് ഷീറ്റുകളും മില്ലില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സര്ക്കാരിന്രെ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി കോമളപുരം സ്പിന്നിങ് ബില്ലില്‍ നിന്നും നാളിതുവരെയായി 19.9 5 കോടി രൂപ വിലയുള്ള 12.0 7 ലക്ഷം കിലോ നൂല് ഉല്പാദിപ്പിച്ചു നല്‍കിയിട്ടുണ്ട്.
വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും ധനമന്ത്രി തോമസ് ഐസക്കും മുന്‍കൈയെടുത്ത് മില്ലില്‍ നിലവിലുള്ള ദിവസവേതനക്കാരെയും ട്രെയിനി ജീവനക്കാരെയും ബദലി തസ്തികയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതുമൂലം ജീവനക്കാര്‍ക്ക് വേതനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.