ലക്നോ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ മരിച്ച യുവകര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നവരീത് സിംഗ്(27)ന്റെ വീടാണ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രിയങ്കാ ഗാന്ധിയോടൊപ്പം നവരീതിന്റെ വീട്ടിലെത്തിയിരുന്നു.
c.
“നവരീതിന് 27 വയസ് മാത്രമാണ് പ്രായം. എന്റെ മകന് 20 വയസായി. നിങ്ങള്‍ ഒറ്റക്കല്ലെന്ന് ഈ കുടുംബത്തോട് എനിക്ക് പറയേണ്ടതുണ്ട്. രാജ്യം നിങ്ങളുടെ കൂടെയുണ്ട്”- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അപകടത്തിലാണ് നവരീത് മരിച്ചത്. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് നവരീതിന് വെടിയേറ്റിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് നിഷേധിച്ചു. അപകടത്തില്‍ പരിക്കേറ്റതിനാലാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.