കാണ്ഡഹാർ :അഫ്ഘാൻ സേന നടത്തിയ ഒരു ഓപ്പറേഷനിൽ 15 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു .മൂന്ന് പേർക്ക് പരിക്കുകൾ ഉള്ളതായും പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു .അഫ്ഘാൻ സേനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ ഇവർ ശ്രമിച്ചിരുന്നു .
അർഖൻദാബ് ,ദണ്ഡ് എന്നി ജില്ലകളിലാണ് ഇവർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത് .”അഫ്ഘാൻ സുരക്ഷ സേന വ്യോമ സേനയുമായി നടത്തിയ ഒരു സംയുക്ത ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്ക് ഉണ്ടാകുകയും ചെയ്തു “പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു .ഈ ഓപ്പറേഷനിൽ ധാരാളം സ്ഫോടക വസ്തുക്കളും സേന കണ്ടെടുത്തു .