ജയ്പുര്‍: രാജസ്ഥാന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 3034 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 1140 സീറ്റുകളില്‍ വിജയിച്ചു.
ബിഎസ്പി 1, സിപിഎം 3, എന്‍സിപി 46, ആര്‍എല്‍പി 13 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച സീറ്റുകള്‍. അതേസമയം 634 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു. രാജസ്ഥാനിലെ 20 ജില്ലകളിലെ 90 തദ്ദേസ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജനുവരി 28ന് നടന്ന വോട്ടെടുപ്പില്‍ 76.52 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയ്. ഏകദേശം 22.84 ലക്ഷം പേര് സമ്മതിദാനവകാശം വിനിയോഗിച്ചു. 80 മുന്‍സിപ്പാലിറ്റികള്‍, 9 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, ഒരു കോര്പ്പറേഷന് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.