ന്യൂഡല്‍ഹി: സിനിമ തീയറ്ററുകളില്‍ ഇനിമുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കി.
നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.
മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ തീയറ്ററുകളിലും ഇളവ് ബാധകമാണ്. കണ്ടെയ്ന്മെന്റ് സോണുകളില്‍ തീയറ്റര്‍ തുറക്കാന്‍ പാടില്ല. തീയറ്ററില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. തീയറ്ററിന് പുറത്ത് സാമൂഹിക അകലം (ആറ് അടി) കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
സ്ക്രീനിംഗിനു മുന്‍പ് തിയേറ്റര്‍ അണുവിമുക്തമാക്കണം. ഇടവേളകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.