ബാംബോലിം: ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുര്‍ എഫ്സി മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ആവേശകരമായ മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ബാസ്റ്റേഴ്സിനു ലഭിച്ചിട്ടും ഭാഗ്യം തുണച്ചില്ല.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ഗോളെന്നുറച്ച കിക്കുകള്‍ പലതും ജംഷഡ്പുര്‍ പോസ്റ്റിലിടിച്ചു തെറിച്ചു. ഭാഗ്യം കടാക്ഷിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് ഏഴുഗോളുകള്ക്കെങ്കിലും ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിച്ചേനേ.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ജംഷേദ്പുര്‍ ഏഴാം സ്ഥാനത്തേക്കും കയറി. ഈ മത്സരമടക്കം കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളിലും ബ്ലാസ്റ്റേഴ്സ് തോല്‍വി അറിഞ്ഞിട്ടില്ല.