ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പത്ത് കോടിയിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 21,65,004 പേര് മരിച്ചു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രാജ്യത്ത് രണ്ട് കോടി അറുപത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1.57 കോടി ആയി ഉയര്‍ന്നു. 4.35 ലക്ഷം പേര് മരിച്ചു. അതേസമയം, ഇന്ത്യയില്‍ 1,06,90,279 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 1.73 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 1.53 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,58,328 ആയി എന്നത് ആശ്വാസം പകരുന്നു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എഴുപത്തിയേഴ് ലക്ഷം പേര് രോഗമുക്തി നേടി. 2.18 ലക്ഷം പേര് മരിച്ചു.