ബംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. മഗഡി റോഡിലുള്ള വീട്ടില്‍ ഇന്ന് ഉച്ചയോടെയാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജൂലൈ 22ന് താന്‍ വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
ജൂലൈ 25ന് സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്ബത്തിക പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവില്‍ പറഞ്ഞത്.
കന്നഡ ബിഗ് ബോസ് സീസണ് മൂന്ന് മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ. മോഡലിംഗ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.