കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
സിനിമാ താരങ്ങളായ സായികുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. സംസ്കാരം രണ്ടിന് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ.