ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എഫ്സി ഗോവയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഗോവയ്ക്കായി ഓര്‍ഗെ ഓര്‍ട്ടിസും ബ്ലാസ്റ്റേഴ്സിനായി കെ.പി.രാഹുലും സ്കോര്‍ ചെയ്തു.
25–ാം മിനിറ്റിൽ ജോർജ് ഓട്ടിസിലൂടെ ഗോവ ലീഡെടുത്തെങ്കിലും രണ്ടാംപകുതിയിൽ കെ.എൽ. രാഹുലിന്റെ ഹെഡർ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങിയ ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ നിരവധി ലഭിച്ചിരുന്നെങ്കിലും രണ്ടാമതൊരു ഗോൾ നേടാൻ സാധിച്ചില്ല.
65-ാം മിനിട്ടില്‍ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായില്ല. മികച്ച പ്രതിരോധം പുറത്തെടുത്ത ഗോവ ബ്ലാസ്റ്റേഴ്സിനെ നന്നായി തന്നെ നേരിട്ടു.
ഈ സമനിലയോടെ പോയന്റ് പട്ടികയില്‍ എഴാം സ്ഥാനത്തേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ഗോവ തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ നാലുമത്സരങ്ങളില്‍ തോല്‍ക്കാതെ മത്സരം പൂര്‍ത്തിയാക്കി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.