ന്യയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടോക് ഷോ അവതാരകന് ലാരി കിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ഏറെ നാളുകളായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ലോസ് ആഞ്ചലസിലെ സെഗാര്‍സ് സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനുവരി ആദ്യമാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിഎന്‍എന്നിലെ ലാരി കിംഗ് ലൈവ് പരിപാടിയിലൂടെയാണ് പ്രശസ്തനായത്. സിഎന്എന്നില് അദ്ദേഹം 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 63 വര്‍ഷത്തോളം റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഭിമുഖങ്ങളാണ് ഇക്കാലയളവില്‍ ലാരി നടത്തിയത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി.