ന്യൂ ഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചു. ടിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ് മരിച്ചത്. 48 വയസായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നിരവധി കർഷകരാണ് മരിച്ചത്. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണം. കൂടാതെ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.