റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ആക്രമണം. സൗദി ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ രണ്ട് ആക്രമണ ശ്രമങ്ങള്‍ വെള്ളിയാഴ്ച പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.
ദക്ഷിണ ചെങ്കടലില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ബോട്ട് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഇതിന് പുറമെ സൗദിയില്‍ ആക്രമണം നടത്താനായി ഹുതികള് വിക്ഷേപിച്ച ആളില്ലാ വിമാനവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കാന്‍ സാധിച്ചതായി അറബ് സഖ്യസേന അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൗദി അറേബ്യയിലെ ജിസാനില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.