മുംബൈ: ഐപിഎല്‍ പ്രതിഫലത്തിലെ 100 കോടി ക്ലബില്‍ ഇടംപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന. 14ാം ഐപിഎല്‍ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം. ഐപിഎല്ലില്‍ 100 കോടി പ്രതിഫലം കടക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് റെയ്ന.
മഹേന്ദ്രസിംഗ് ധോനി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരാണ് റെയ്നയ്ക്ക് മുന്‍പ് 100 കോടി ക്ളബിലെത്തിയവർ. 2020 ഐപിഎല്‍ സീസണില്‍ റെയ്നയുടെ അഭാവമാണ് ചെന്നൈയുടെ പരാജയങ്ങൾക്ക് കാരണമെന്ന ആരോപണമുയർന്നിരുന്നു.
യുഎഇയില്‍ നിന്ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് റെയ്ന തിരികെ പോന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റെയ്നയെ ചെന്നൈ ഒഴിവാക്കിയേക്കും എന്നും സൂചനകള്‍ വന്നു. എന്നാൽ ചെന്നൈയിൽ തുടരുമെന്ന ശുഭപ്രതീക്ഷയാണ് ഇപ്പോൾ പങ്കുവെക്കുന്നത്.