ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്പതുകോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറര ലക്ഷത്തിലധികം പുതിയ കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 20,81,232 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പിന്നിട്ടു.
ലോകത്ത് ഏറ്റവും കൂടുതലുള്ള രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം രണ്ടര കോടിയോട് അടുക്കുന്നു. രാജ്യത്ത് ഒന്നരലക്ഷത്തിലധികം പുതിയ കേസുകളും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. 4.15 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര കോടിയായി ഉയര്‍ന്നു. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 1,06,11,719 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് രോഗംബാധിച്ച് 1.89 ലക്ഷം പേര് ചികിത്സയിലുണ്ട്. 1,02,65,162 പേര് രോഗമുക്തി നേടി. 1.52 ലക്ഷം പേര് മരിച്ചു.ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ എണ്‍പത്തിയാറ് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 2.12 ലക്ഷം പേര് മരിച്ചു.