പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തില്‍ 14 മരണം

ബംഗാള്‍: പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധൂപ്ഗുരി സിറ്റിയിലാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായത്.

ട്രക്കും, കാറും, മിനി വാനും ഉള്‍പ്പെടെ മൂന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ 6 സ്ത്രീകളും 4 കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ പലരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്തവരായിരുന്നു. ഒരു കുടുംബത്തിലുള്ള ആറ് പേര്‍ ഉള്‍പ്പെടെ 14 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു- എന്‍ഡിടിവി റിപ്പോര്‍ട്ട്.