ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഒന്‍പതു കോടി അമ്ബത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 20,38,936 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്പത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4,07,160 പേര് മരിച്ചു. ഒരു കോടി നാല്പത്തിനാല് ലക്ഷം പേര് രോഗമുക്തി നേടി.
എന്നാല്‍ ഇന്ത്യയില്‍ 1,05,72,672 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ രാജ്യത്ത് 2,05,109 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 1.52 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,10,697 ആയി ഉയര്‍ന്നു.
അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ എണ്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,09,868 പേര് മരിച്ചു. എഴുപത്തിനാല് ലക്ഷം പേര് സുഖം പ്രാപിച്ചു.