മുംബൈ: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചത് എങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്.
കൊച്ചിയിൽ പെട്രോളിന് 55.11 രൂപയും, സീഡലിന് 79.24 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതാണ് ഇന്ധന വില വർധിക്കാൻ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.