ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്‍പത് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,30,924 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്പത്തി മൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,05,261 പേര് മരിച്ചു. അതേസമയം, ഇന്ത്യയില്‍ 1,05,58,710 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 2,05,811 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,01,96,184 ആയി ഉയര്‍ന്നു. ബ്രസീലില്‍ എണ്‍പത്തി നാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,09,350 പേര് മരിച്ചു.