ന്യൂ ഡല്‍ഹി: പുതിയ തേജസ് ലൈറ്റ് കോംപാക്ട് പോര്‍വിമാനം ബാലാക്കോട്ട് മോഡല്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ.
ചൈനയുടെയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുത്തന്‍ തേജസെന്നും അദ്ദേഹം പറഞ്ഞു. അതി നൂതന എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളാണ് പുതുപോര്‍വിമാനത്തില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-ല്‍ ബാലാക്കോട്ട് അതിര്‍ത്തികടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 83 പുതിയ തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.