ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,85,071 പേര് മരണമടഞ്ഞു. ആറ് കോടി അറുപത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.93 ലക്ഷം പേര് മരിച്ചു. രാജ്യത്ത് ഒരു കോടി മുപ്പത്തി ഒന്‍പത് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 1,05,12,831 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,10,459 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര് മരിച്ചു. 1,01,46,254 പേര് രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2,06,009 പേര് മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടി.