മസ്കത്ത്: ഒമാനില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 130944 പേര്‍ക്കാണ് ഒമാനില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 163 പേര് കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23,187 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 508 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.