ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. വിരാട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് വിരാട് പോസ്റ്റിലൂടെ അറിയിച്ചു. നിരവധി പേര് താര ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.