രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം.
നെടുന്തീവിന് സമീപത്തുവെച്ചാണ് നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ബോട്ട് പിടിച്ചെടുത്തതായും പറയുന്നു. സേന ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കന്‍ നാവിക സേനയുടെ നടപടികള്‍ അംഗീകരിക്കാന്‍ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പറഞ്ഞു.