സിഡ്നി: ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നേറ്റം. ഓസീസിന് വേണ്ടി മുന്‍ നായകന് സ്റ്റീവ സ്മിത്ത് സെഞ്ച്വറി നേടി 201 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് സെഞ്ച്വറി തികച്ചത്.
100 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. മാര്‍ഷസ് ലബുഷെയിന് 91 റണ്‍സെടുത്ത് അര്‍ധസെഞ്ച്വറി നേടി. അതേസമയം, വില്‍ പുകോവ്സ്കി 62 റണ്‍സെടുത്തു. 13 റണ്‍സെടുത്ത മാത്യു വാഡെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യന്‍ ബോളര്‍മാരില്‍ ജഡേജയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. 62 റണ്‍സ് വഴങ്ങി ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബുംറയും അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നവദീപ് സെയ്നിയും 2 വീതം വിക്കറ്റുകളും വീഴ്ത്തി.