ഭുവനേശ്വര്‍: ഒഡീഷയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിലുണ്ടായ (ആര്‍എസ്പി) വാതക ചോര്‍ച്ചയെ തുടര്‍ന്ന് നാല് പേര് മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ആര്‍എസ്പിയുടെ കല്‍ക്കരി കെമിക്കല്‍ വിഭാഗത്തില്‍ നിന്നാണ് വിഷ വാതകം ചോര്‍ന്നത്. അപകട സമയത്ത് പത്ത് ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച നാല് പേരും കരാര്‍ ജീവനക്കാരായിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു