ന്യൂ ഡല്‍ഹി: രാജ്യത്ത് വാക്സിന് വിതരണം ജനുവരി 13ന് ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടിയന്തര അനുമതി നല്കി പത്ത് ദിവസത്തിനകം കോവിഡ് വാക്സിന് വിതരണം ചെയ്യും. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്സിന് സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിന് എത്തിക്കുമെന്നും മന്ത്രാലയ വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് രജിസ്ട്രേഷന് ആവശ്യമില്ല. മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകുമെന്നും രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.