ന്യൂ ഡല്‍ഹി: വാക്സിന് വിവാദത്തില്‍ സംയ്ക്ത പ്രസ്താവനയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. തടസങ്ങള്‍ ഇല്ലാത്ത വിതരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഇരുകമ്പനികളും അറിയിച്ചു. വാക്സിന്റെ അവശ്യകത മനസ്സിലാക്കുന്നു. വാക്സിന് എത്തിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കും.
വാക്സിന്റെ അവശ്യകത മനസ്സിലാക്കുന്നു. വാക്സിന് എത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. വാക്സിന് നിര്‍മാണത്തിലും വിതരണത്തിലുമാണ് ശ്രദ്ധയെന്നും രാജ്യത്തും ആഗോളത്തലത്തിലും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വാക്സിന് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് പ്രസ്താവന.