ന്യൂ ഡല്‍ഹി: കോവാക്സിന് സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. എല്ലാ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കിയാണ് വാക്സിന് നിര്‍മ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ വാക്സിന് സാധിക്കുമെന്നും കമ്പനിക്ക് മരുന്ന് നിര്‍മ്മാണത്തില്‍ പരിചയ സമ്പത്തില്ലെന്ന വാദം തെറ്റാണെന്നും ഭാരത് ബയോടെക്ക് വിശദീകരിച്ചു.
16 വാക്സിനുകള്‍ ഇതുവരെ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. ഒരു പരീക്ഷണ രേഖയും മറച്ച് വെച്ചിട്ടില്ല. ശാസ്ത്രഞ്ജരെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഇത്തരം കുറ്റപ്പെടുത്തല്‍ അല്ല കമ്പനി അര്‍ഹിക്കുന്നതെന്നും എംഡി വ്യക്തമാക്കി.