യുപിഐ പണക്കൈമാറ്റങ്ങൾക്ക് ഇനി മുതൽ ഫീസ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ പേയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം
ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴി കൈമാറ്റം ചെയ്യുന്ന പണത്തിനാണ് അധിക ചാർജ് കൊടുക്കേണ്ടി വരിക. പണം കൈമാറ്റത്തിന് ഏറ്റവും എളുപ്പത്തിൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകൾക്കാണ് പണം നൽകേണ്ടി വരിക. അതേസമയം പണം നൽകേണ്ടി വരുന്നതോടെ ആളുകൾ ഇവ ഉപേക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
അതിനിടെ, പ്രമുഖ യുപിഐ ആപ്പായ ഗൂഗിൾ പേയുടെ വെബ്സൈറ്റ് പ്രവർത്തിച്ചുതുടങ്ങി. http://pay.google.com/ എന്ന സൈറ്റിലൂടെയാണ് ഇനി ആപ്ലിക്കേഷൻ ഇല്ലാതെയും പണം അയക്കാൻ സാധിക്കുക.