ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്റെ കാലാവധി നീട്ടി. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്മെന്റ് കമ്മിറ്റി ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിനല്‍കിയത്. ജനുവരിയില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്.
ഇതേതുടര്‍ന്ന് 2022 ജനുവരി 14 വരെ കെ. ശിവന് ഇസ്രൊ ചെയര്മാന്, സെക്രട്ടറി എന്നീ പദവികളില്‍ തുടരും.
2018 ജനുവരി 14 ന് എ.കെ കിരണ്‍ കുമാറില്‍നിന്നാണ് കെ. ശിവന് പദവി ഏറ്റെടുത്തത്.