ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കും. ഓക്സ്ഫഡിന്റെ പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിനാണ് അനുമതി നല്കാന് തീരുമാനിച്ചിരിക്കുന്നത്. പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുന്നത്.
വാക്സിനുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നാണ് വിദഗ്തസമിതി അറിയിച്ചു. അതേസമയം, നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കോവിഡ് കുത്തിവെയ്പ്പിന്റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. വാക്സിന് കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങള്‍, വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും.