അടുത്ത വര്‍ഷം ആദ്യം നടക്കുന്ന സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മഹേന്ദ്ര സിങ് ധോനി പങ്കെടുക്കില്ല. ധോനിയുടെ പേരില്ലാതെയാണ് ടൂര്‍ണമെന്റിനുള്ള ടീമിനെ ജാര്‍ഖണ്ഡ് പ്രഖ്യാപിച്ചത്. 2021 ഐ.പി.എല്ലിന് മുന്‍പായി താരം ടൂര്‍ണമെന്റില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ധോനി കളിക്കാനില്ലാത്ത സാഹചര്യത്തില്‍ ഇഷാന് കിഷനാണ് ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത്.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മറ്റൊരു താരമായ സുരേഷ് റെയ്ന സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കും. ഉത്തര്‍പ്രദേശിനെ ഇക്കുറി നയിക്കുന്നത് റെയ്ന ആണ്.
ഐ.പി.എല്ലിന് മുന്‍പായി ഫോമിലേക്ക് മടങ്ങിവരാനുള്ള അവസരമായാണ് റെയ്ന ഇതിനെ കാണുന്നത്. കഴിഞ്ഞ സീസണില്‍ താരം ഐ.പി.എല്ലില്‍ കളിച്ചിരുന്നില്ല.
യുവരാജ് സിങ്ങും വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനായി എത്തുകയാണ്.
ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ്.
ഈ വര്‍ഷം ഓഗസ്റ്റ് 15 നാണ് ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2004 മുതല്‍ 2019 വരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു ധോനി. 2021 ല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ധോനി ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നു.