മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്സിന് ക്യാമ്പയിന് ആരംഭിക്കും. ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി ആദ്യ ഡോസ് സ്വീകരിച്ച് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും.
ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതമാണ് ഒരാള്‍ക്ക് നല്‍കുക. 15,600 ഡോസ് വാക്സിനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തിയത്.