ബംഗളൂരു: ബംഗളൂരു അക്രമക്കേസില്‍ 17 എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എന്‍ഐഎയാണ് ഇവരെ പിടികൂടിയത്. അക്രമത്തിന് മുന്‍പായി ബംഗളൂരു എസ്ഡിപിഐ ജില്ലാ അധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
എസ്.ഡി.പി.ഐ ബംഗളൂരു ജില്ല പ്രസിഡന്റ് മുഹമ്മദ് ഷരീഫ്, കെ.ജി ഹള്ളി വാര്‍ഡ് എസ്.ഡി.പി.ഐ പ്രസിഡന്റ് ഇമ്രാന് അഹമ്മദ് മറ്റു എസ്.ഡി.പി.ഐ, മുഹമ്മദ് ആതീഫ്, ഷബര്‍ ഖാന്, ഇര്ഫാന് ഖാന്, അസില്‍ പാഷ, അക്ബര്‍ ഖാന്, സൈദ് സോഹല്‍ തോര്‍വി, സദ്ദാം, മുഹമ്മദ് ഖലീം അഹമ്മദ്, മുഹമ്മദ് മുദ്ദസ്സീര് കലീം, നാഖീബ് പാഷ, കലിമൂള്ള, മുഹമ്മദ് അസ്ഹര്‍, റൂബാഹ് വാഖസ്, ഇമ്രാന് അഹമ്മദ്, ഷെയ്ക്ക് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവര്‍ അക്രമത്തിലും സംഘര്‍ഷത്തിലും പങ്കാളികളായവരാണെന്ന് എന്‍.ഐ.എ അറിയിച്ചു. ഇതോടെ ബംഗളൂരു അക്രമക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 187 ആയി.