ചെന്നൈ : തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മൽസരിക്കുന്ന 10 സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. തിരുവള്ളൂർ (സംവരണം), കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മൽസരിക്കുക.
Read also :
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
കഴിഞ്ഞ തവണ തോറ്റ തേനി സീറ്റ് ഡിഎംകെ തിരിച്ചെടുത്തു. ആറണി, തിരുച്ചിറപ്പള്ളി സീറ്റുകളും ഇത്തവണ നൽകിയിട്ടില്ല. ഡിഎംകെ സഖ്യത്തിലുള്ള വൈകോയുടെ എംഡിഎംകെ തിരുച്ചിറപ്പള്ളിയിൽ മൽസരിക്കും. വൈകോയുടെ മകൻ ദുരൈ വൈകോ ഇവിടെ സ്ഥാനാർഥിയാകും.