സ്റ്റാർ തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ മരിച്ചു

സുല്‍ത്താന്‍ ബത്തേരി : പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ താഴെ വീണാണ് അന്ത്യം സംഭവിച്ചത്. നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ആയി പ്രവർത്തി വരികയായിരുന്നു.

ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയ ഷാബു കാൽ തെറ്റി നിലത്ത് വീഴുവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണം.

മേക്കപ്പ് മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്.