ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഡിസംബര്‍ 16ന് എയിംസിന്റെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.