ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ്. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താൻ കോവിഡ് പരിശോധനക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായും രോഗലക്ഷങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലിൻെറ ഭാഗമായി റാവത്ത് രണ്ടുതവണ നിരീക്ഷണത്തിൽ പോയിരുന്നു.