ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം 95 ലക്ഷവും പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 95.31 ശതമാനമാണ്. രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,22,366 ആണ്. ആകെ രോഗബാധിതരുടെ 3.24 ശതമാനമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 33,291 പേര് കൂടി രോഗമുക്തി നേടി. 24,010 പേര്‍ക്ക രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് പ്രതിദിന രോഗമുക്തിയും പ്രതിദിന രോഗികളും കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 355 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതേസമയം, അമേരിക്ക, ബ്രസീല്‍, റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളെല്ലാം രോഗമുക്തി നിരക്ക് ഇന്ത്യയേക്കാള്‍ കുറവാണ്.