ന്യൂസ്
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാക്രോൺ വീട്ടു നിരീക്ഷണത്തിൽ കഴിയുന്നതായും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
ഏഴു ദിവസം മാക്രോൺ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതായും ഇതിനോടൊപ്പം ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുമെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.