ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 20ാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
സിംഗു അടക്കമുള്ള ദില്ലി അര്‍ത്തികളിലും രാജസ്ഥാന് ഹരിയാന അതിര്‍ത്തിയിലും കര്‍ഷകരുടെ ഉപരോധ സമരം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരെ രംഗത്തിറക്കിക്കുകയാണ് സര്‍ക്കാര്‍.
അതേസമയം, കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് അണ്ണാ ഹസാരെയും. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.